ഫ്രിഡ്ജില്‍ എത്ര നാള്‍ ചിക്കൻ സൂക്ഷിക്കാം, ഫ്രീസറിലാണോ വെക്കേണ്ടത്?; അതോ കുക്ക് ചെയ്യണോ, ഇത് എല്ലായ്പ്പോഴും സുരക്ഷിതമല്ല: അറിഞ്ഞിരിക്കാം ഇവ



പച്ചക്കറിയും ചിക്കനും മല്‍സ്യവുമെല്ലാം പലരും ഫ്രിഡ്ജില്‍ സൂക്ഷിച്ച്‌ ദിവസങ്ങളോളം ഉപയോഗിക്കുന്നത് സാധാരണമാണ്.എന്നാല്‍ ഇത് എല്ലായ്പ്പോഴും സുരക്ഷിതമല്ലെന്ന് വിദഗ്ധർ പറയുന്നു. പ്രത്യേകിച്ച്‌ ചിക്കൻ, അമേരിക്കയിലെ യു.എസ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് അഗ്രികള്‍ച്ചർ (USDA) നല്‍കിയ നിർദ്ദേശങ്ങള്‍ അനുസരിച്ച്‌, ഫ്രിഡ്ജില്‍ വെച്ച ചിക്കൻ 1 മുതല്‍ 2 ദിവസം മാത്രമേ സുരക്ഷിതമായി സൂക്ഷിക്കാനാകൂ. കടയില്‍ നിന്ന് വാങ്ങിയ ചിക്കൻ 48 മണിക്കൂറിനുള്ളില്‍ പാകം ചെയ്യുന്നത് ആരോഗ്യരീതിയില്‍ ഏറ്റവും നല്ലതാണെന്ന് യുഎസ്ഡിഎ നിർദ്ദേശിക്കുന്നു.


അതേസമയം, ചിക്കൻ ഫ്രീസറില്‍ സൂക്ഷിക്കുന്നതിലൂടെ ഇതിന്റെ കാലാവധി വളരെ നീട്ടി വയ്ക്കാം. കട്ട് ചെയ്ത ചിക്കൻ ഫ്രീസറില്‍ 9 മാസം വരെ, മുഴുവൻ ചിക്കൻ ഫ്രീസറില്‍ 1 വർഷം വരെ സൂക്ഷിക്കാവുന്നതാണ്. പാകം ചെയ്ത ചിക്കനും സുരക്ഷിതമായി സൂക്ഷിക്കാവുന്നതാണ്, ഫ്രിഡ്ജില്‍ 3-4 ദിവസം, ഫ്രീസറില്‍ 2-6 മാസം വരെ പാകം ചെയ്ത ചിക്കൻ ശേഖരിക്കാം. ഈ രീതിയില്‍ സൂക്ഷിച്ചാല്‍ ഭക്ഷ്യവസ്തുക്കളുടെ പോഷക മൂല്യം നിലനിർത്താനായി സഹായകരമാകുന്നു.


ചിക്കൻ കേടായി പോയിട്ടുണ്ടോ എന്ന് തിരിച്ചറിയുന്നതിന് ചില സൂചനകള്‍ ശ്രദ്ധിക്കണം. ഫ്രിഡ്ജിലോ ഫ്രീസറിലോ സൂക്ഷിച്ചിരിക്കുന്ന ചിക്കൻ പിങ്ക് നിറത്തില്‍ നിന്ന് ചാരനിറം, പച്ച നിറത്തിലേക്ക് മാറുകയോ, അമോണിയ പോലെയുള്ള രൂക്ഷമായ ദുർഗന്ധം ഉള്ളതായിരിക്കുകയോ ചെയ്താല്‍ അതെല്ലാം അത് ഉപയോഗിക്കരുതെന്ന് സൂചിപ്പിക്കുന്നു. ഇത്തരം സാഹചര്യങ്ങളില്‍ ചിക്കൻ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് അപകടകാരിയാണ്, അതുകൊണ്ടു തന്നെ സൂക്ഷിക്കുന്നതും പാകം ചെയ്യുന്നതും സമയപരിധി പാലിച്ച്‌ ശ്രദ്ധിക്കേണ്ടതാണ്.


Post a Comment

Previous Post Next Post